ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ സംരക്ഷണം; അന്വേഷിക്കുമെന്ന് ഡിജിപി അനില്‍ കാന്ത്

തിരുവനന്തപുരം: കേരളത്തില്‍ ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം അന്വേഷിക്കുന്നുണ്ടെന്ന് ഡിജിപി അനില്‍ കാന്ത് അറിയിച്ചു.

‘സ്ഥിരീകരണം ലഭിച്ചാല്‍ ഇക്കാര്യം അറിയിക്കാം. ലഹരിക്കെതിരായ നടപടികളുമായി പൊലീസ് അടക്കമുള്ള സംവിധാനങ്ങള്‍ മുന്നോട്ട് പോവുകയാണ്. യോദ്ധാവ് പദ്ധതി സജീവമായി തുടരുന്നു. കുട്ടികളെ ക്യാരിയര്‍മാരാക്കുന്നതടക്കം ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും’- ഡിജിപി വ്യക്തമാക്കി.