വിഴിഞ്ഞം: വിഴിഞ്ഞം നിര്‍മ്മാണം പുരോഗമിക്കുമ്പോള്‍ നിര്‍മ്മാണത്തിനായി ഇന്നലെ മാത്രം 126 ലോഡ് കരിങ്കല്ല് സ്ഥലത്തെത്തി. മുതലപ്പൊഴിയില്‍ നേരത്തെ എത്തിച്ച കല്ലുകളും കടവിള ക്വാറിയില്‍ നിന്നുള്ള പാറയുമാണ് കടല്‍മാര്‍ഗം ബാര്‍ജുകളിലും കരയിലൂടെ ലോറികളിലുമായി വിഴിഞ്ഞത്തെത്തിക്കുന്നത്.
അതേസമയം, 500ലധികം തൊഴിലാളികളാണ് ഒരേസമയം ജോലി ചെയ്യുന്നത്. തമിഴ്നാട്ടില്‍ നിന്നും സംസ്ഥാനത്തെ മറ്റ് ക്വാറികളില്‍ നിന്നുമുള്ള പാറ അടുത്ത ആഴ്ചയോടെ നിര്‍മ്മാണ സ്ഥലത്തെത്തും. കടലില്‍ കല്ലിടുന്നതിനൊപ്പം തന്നെ കരയില്‍ കല്ല് ശേഖരിക്കുകയും ചെയ്യുന്നുണ്ട്. പുലിമുട്ട് നിര്‍മ്മാണവും ബര്‍ത്തിലെ ജോലികളും ഒരുപോലെ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പുലിമുട്ട് നിര്‍മിച്ച ഭാഗത്ത് ഇവയുടെ സംരക്ഷണത്തിനായി അക്രോപോഡുകളും നിരത്തുന്നുണ്ട്.

