ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപിക്ക് വൻ മുന്നേറ്റമുണ്ടാകുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണയും ബിജെപിക്ക് വൻ മുന്നേറ്റമുണ്ടാകുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത്. ഗുജറാത്തിൽ കോൺഗ്രസിന് സീറ്റ് കുറയുമെന്നും എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. സംസ്ഥാനത്ത് ആംആദ്മി പാർട്ടി അക്കൗണ്ട് തുറക്കുമെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു.

ഗുജറാത്തി ൽബിജെപി 128 മുതൽ 148 വരെ സീറ്റുകൾ നേടുമെന്നാണ് റിപ്പബ്ലിക് എക്‌സിറ്റ് പോൾ പ്രവചനം. കോൺഗ്രസ് 30-42 വരെ സീറ്റുകളും ആംആദ്മി പാർട്ടി 2 മുതൽ 10 സീറ്റുകൾ വരെ നേടുമെന്നും മറ്റുള്ളവർ 3 സീറ്റുകൾ വരെ നേടുമെന്നും റിപ്പബ്ലിക് സർവ്വേ വ്യക്തമാക്കുന്നു. കോൺഗ്രസിന് 10 ശതമാനത്തോളം വോട്ട് വിഹിതം ഇടിയുമെന്നും കോൺഗ്രസിന്റെ വോട്ടുകൾ ആംആദ്മി പാർട്ടി ചോർത്തുമെന്നും എക്‌സിറ്റ് പോൾ പ്രവചനമുണ്ട്.

ഗുജറാത്തിൽ കോൺഗ്രസിന് വൻ തിരിച്ചടിയെന്നാണ് ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നത്. ബിജെപി 151 സീറ്റ് വരെ നേടുമെന്നും ഇന്ത്യ ടുഡേ പ്രവചിച്ചു. കോൺഗ്രസ് 30 മുതൽ 42 സീറ്റുകൾ വരെ നേടുമെന്നും ആംആദ്മി പാർട്ടി 2 മുതൽ 10 വരെ സീറ്റുകൾ നേടുമെന്നും ഇന്ത്യ ടുഡേ സർവ്വേ ചൂണ്ടിക്കാട്ടുന്നു.

വിവിധ എക്‌സിറ്റ് പോൾ ഫലങ്ങൾ

ന്യൂസ് എക്‌സ്

ബിജെപി 117 – 140
കോൺ 34 – 51
ആപ് 6 – 13
മറ്റ് 1 – 2

ടിവി 9

ബിജെപി 125 – 130
കോൺ 40- 50
ആപ് 3-5
മറ്റ് 3-7