മതന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളുന്നതിലും പരിഗണിക്കുന്നതിലും മറ്റ് ലോക രാജ്യങ്ങളെ പിന്തള്ളി ഇന്ത്യ. വിവിധ രാജ്യങ്ങള്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നല്കുന്ന പരിഗണനകളെ സംബന്ധിച്ച് റിസര്‍ച്ച് ഓര്‍ഗനൈസേഷനായ സെന്റര്‍ ഫോര്‍ പോളിസി അനാലിസിസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള നയമാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നതെന്നാണ് ഇന്ത്യയുടെ ന്യൂനപക്ഷ നയം പരിശോധിച്ച വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഇങ്ങനെ
ഇന്ത്യന്‍ ഭരണഘടനയില്‍ മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായുള്ള വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ അവകാശങ്ങളെപ്പറ്റി പറയുന്നുണ്ട്. മറ്റൊരു രാജ്യത്തിന്റെ ഭരണഘടനയിലും ന്യൂനപക്ഷങ്ങള്‍ക്കായി ഇത്തരം വ്യവസ്ഥകള്‍ ഇല്ല.
ഒരു വിഭാഗത്തിനും നിരോധനം ഏര്‍പ്പെടുത്താത്ത രാജ്യമാണ് ഇന്ത്യ. എന്നാല്‍, മറ്റ് ചില രാഷ്ട്രങ്ങളില്‍ ഇതല്ല സ്ഥിതി.
ഇന്ത്യയില്‍ പിന്തുടരുന്ന വിവേചന രഹിതമായ നയം മറ്റ് രാജ്യങ്ങള്‍ക്ക് ഒരു മാതൃകയായി യുഎന്നിന് ഉപയോഗിക്കാം. എന്നാല്‍ ഇന്ത്യയില്‍ വ്യത്യസ്ത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രാജ്യത്ത് സംഘര്‍ഷ സാഹചര്യങ്ങള്‍ ഒഴിവാക്കണമെങ്കില്‍ ഇന്ത്യ ന്യൂനപക്ഷ നയം യുക്തിസഹമാക്കേണ്ടതുണ്ട്.
വിവിധ രാജ്യങ്ങളില്‍ മതന്യൂനപക്ഷങ്ങള്‍ വിവേചനങ്ങള്‍ അനുഭവിക്കുന്നുണ്ട്.
സംസ്കാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, മതന്യൂനപക്ഷങ്ങളുടെ അവസ്ഥ, മതപരമായ വ്യത്യാസങ്ങളുടെ കാരണങ്ങള്‍ എന്നിവ.
ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടത്ര അംഗീകാരം ലഭിക്കാത്തതും ഏറ്റവും വലിയ പ്രശ്നമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മതനിന്ദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയമനടപടികള്‍ക്ക് കുറഞ്ഞ ശിക്ഷ നിശ്ചയിക്കണം.
പാകിസ്ഥാന്, ഇറാന്, സൗദി അറേബ്യ തുടങ്ങി പല രാജ്യങ്ങളിലും മതനിന്ദയ്ക്ക് വധശിക്ഷ നല്‍കാനുള്ള വ്യവസ്ഥയുണ്ട്. അതില്‍ നിന്ന് തന്നെ സ്ഥിതിഗതികളുടെ കാഠിന്യം മനസ്സിലാക്കാന്‍ കഴിയും.
മതന്യൂനപക്ഷങ്ങള്‍ ഒരു രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുകയാണെങ്കില്‍, അത്തരമൊരു സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങളും ഭരണകൂടവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ സംഭവിക്കാം. ഈ സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്തിന് ശിക്ഷാനടപടികള്‍ സ്വീകരിക്കേണ്ടി വരുന്നു. അതിന്റെ ഫലമായി അവര്‍ പീഡിപ്പിക്കപ്പെടുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, മതന്യൂനപക്ഷങ്ങളോട് ഓരോ രാജ്യവും എങ്ങനെ പെരുമാറുന്നു എന്ന് അന്വേഷിക്കുന്ന ലോകത്തെ ആദ്യ റിപ്പോര്‍ട്ടാണിത്. അതില്‍ വിവിധ രാജ്യങ്ങളുടെ നിലവാര സൂചിക വിവിധ പാരാമീറ്ററുകളുടെ അടിസ്ഥാനത്തില്‍ അവലോകനം ചെയ്തിട്ടുണ്ട്. പ്രശ്നങ്ങളെ പരിഹരിക്കുക എന്നതിനാണ് ഈ റിപ്പോര്‍ട്ട് പ്രാധാന്യം നല്‍കുന്നത്. മത ഭൂരിപക്ഷത്തേയും ന്യൂനപക്ഷത്തെയും ഇത് ബാധിക്കുന്നു. കാരണം ഒരു രാജ്യത്തെ മതഭൂരിപക്ഷം വേറൊരു രാജ്യത്തെ മതന്യൂനപക്ഷമായിരിക്കും,’ എക്സിക്യൂട്ടീവ് ചെയര്മാന് ദുര്‍ഗ നന്ദ് ഝാ പറഞ്ഞു. മറ്റ് വിവിധ രാജ്യങ്ങളെയും പഠന വിധേയമാക്കിയിരുന്നു. ഇതില്‍ 110 രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ ന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളുന്ന രാജ്യമായി ഇന്ത്യയെ കണ്ടെത്തുകയായിരുന്നു. ജി-20 രാജ്യങ്ങളും പ്രത്യേകമായി ഈ പഠനത്തെ വിലയിരുത്തുകയും ഐക്യരാഷ്ട്ര സംഘടനയ്ക്കും മറ്റ് രാജ്യങ്ങളും ഈ റിപ്പോര്‍ട്ടിന്റെ ശുപാര്‍ശകള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഭരണകൂടത്തിന് വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യത്തിലും ന്യൂനപക്ഷങ്ങളോടുള്ള കടമകളെ അവഗണിക്കരുതെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

