താൻ സംഘടനാ ചട്ടക്കൂട് മറികടന്ന് പ്രവർത്തിച്ചിട്ടില്ല; തനിക്ക് ഒന്നും ഒളിക്കാനില്ലെന്ന് ശശി തരൂർ

തിരുവനന്തപുരം: താൻ സംഘടനാ ചട്ടക്കൂട് മറികടന്ന് പ്രവർത്തിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. പാർട്ടിയുടെ ഭാഗമല്ലേ യൂത്ത് കോൺഗ്രസെന്നും അവർ വിളിക്കുമ്പോൾ എങ്ങനെയാണ് പോകാതിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഡിസിസി പ്രസിഡന്റുമാരോട് പറയാതെ എവിടെയും പോകാറില്ല. തന്റെ ഭാഗത്തു നിന്ന് അറിയിച്ചിട്ടുണ്ട്. അവർക്ക് അറിയിപ്പ് കിട്ടിയിട്ടുണ്ടാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തന്റെ മനസ് തുറന്ന പുസ്തകമാണ്. തനിക്ക് ഒന്നും ഒളിക്കാനില്ല. യൂത്ത് കോൺഗ്രസാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചത്. വരേണ്ടത്താവർ പരിപാടിയ്ക്ക് വരണ്ട. അവർക്ക് വേണമെങ്കിൽ പരിപാടി യൂട്യൂബിൽ കാണാം. നിരവധി പ്രസംഗങ്ങൾ താൻ നടത്തിയിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത പ്രശ്നങ്ങളാണ് ഈ രണ്ട് മാസത്തിനിടയിൽ നടന്നതെന്നും അദ്ദേഹം അറിയിച്ചു.