ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കോണ്‍ടാക്ട് നമ്ബറുകള്‍ ഷെയര്‍ ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്‌സ്ആപ്പ്. നിലവില്‍, ഈ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണ്. എന്നാല്‍, ഉടന്‍ തന്നെ എല്ലാ ഉപഭോക്താക്കളിലേക്കും ഈ സേവനം ലഭ്യമാക്കുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചിട്ടുണ്ട്.
‘കോണ്‍ടാക്ട് കാര്‍ഡ്’ എന്ന പേരിലാണ് ഈ ഫീച്ചര്‍ അറിയപ്പെടുക. കോണ്‍ടാക്ട് നമ്ബര്‍ ആവശ്യമുള്ളവര്‍ക്ക് എളുപ്പത്തില്‍ തന്നെ അഡ്രസ് ബുക്കിലേക്ക് നമ്ബറുകള്‍ സേവ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിന്‍ഡോസ് 2.2247.2.0 അപ്‌ഡേറ്റിനായുള്ള വാട്‌സ്ആപ്പ് ബീറ്റാ വേര്‍ഷനിലാണ് കോണ്‍ടാക്ട് കാര്‍ഡ് ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

