പർപ്പിൾ കാബേജിന്റെ ഗുണങ്ങൾ…..

പർപ്പിൾ കാബേജിന് ഒട്ടേറെ ആരോഗ്യ ഗുണങ്ങളുണ്ട്. ശരീര ഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒരു പച്ചക്കറിയാണിത്. വിറ്റാമിൻ എ ധാരാളം അടങ്ങിയ പർപ്പിൾ കാബേജ് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവ കാഴ്ചശക്തി മെച്ചപ്പെടുത്തും. തിമിരത്തിനുള്ള സാധ്യത കുറക്കാൻ പർപ്പിൾ കാബേജ് കഴിക്കുന്നത് നല്ലതാണ്.

അൾസർ തടയാനും പർപ്പിൾ കാബേജ് സഹായിക്കും. പർപ്പിൾ കാബേജിൽ ഗ്ലൂട്ടാമിൻ എന്ന അമിനോ ആസിഡ് ഉദരത്തിലെ അൾസർ മൂലമുണ്ടാകുന്ന ഇൻഫ്‌ലമേഷൻ കുറയ്ക്കും. അൾസർ തടയാൻ പർപ്പിൾ കാബേജ് ജ്യൂസായി കുടിക്കുന്നതും മികച്ചതാണ്. പർപ്പിൾ കാബേജിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് ദഹനം മെച്ചപ്പെടുത്തും. എല്ലുകളുടെ ആരോഗ്യത്തിനും ഇത് കഴിക്കുന്നത് പ്രയോജനപ്രദമാണ്.

മഗ്നീഷ്യം, കാത്സ്യം, മാംഗനീസ്, മറ്റു ധാതുക്കൾ തുടങ്ങിയവ പർപ്പിൾ കാബേജിൽ അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. പൊട്ടാസ്യം ധാരാളം അടങ്ങിയ പർപ്പിൾ കാബേജ് കഴിക്കുന്നത് രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ സഹായിക്കും. ഹൃദയാരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും.