ദോഹ: രാജ്യത്തിന്റെ പതാകയെ അപമാനിച്ച അമേരിക്കന്‍ ഫുട്‌ബോള്‍ ടീമിനെ ഖത്തര്‍ ലോകകപ്പില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി ഇറാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍.
ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ചിഹ്നം ഇല്ലാതെ, ഇറാന്റെ പതാക വികലമാക്കി ചിത്രീകരിച്ചെന്നാണ് പരാതി. വിവാദമായതോടെ ചിത്രം പേജില്‍ നിന്നും നീക്കി. എന്നാല്‍, ഫിഫ ചട്ടപ്രകാരം നടപടി വേണമെന്നാണ് ഇറാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ആവശ്യം ഉയര്‍ത്തിയിട്ടുള്ളത്. ഒരു രാഷ്ട്രത്തിന്റെ അന്തസ്സിനെ ഹനിക്കുന്ന പെരുമാറ്റമുണ്ടായാല്‍ 10 മത്സരങ്ങളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന ഫിഫ ചട്ടം നടപ്പിലാക്കണമെന്നാണ് ഇറാന്റെ നിലപാട്.
ഇറാനില്‍ അവകാശങ്ങള്‍ക്കായി പോരാടുന്ന സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നാണ് യുഎസ് സോക്കറിന്റെ വിശദീകരണം. അതേസമയം, ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ടും യുഎസ്എയും പ്രീ ക്വാര്‍ട്ടറില്‍. വെയില്‍സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മറികടന്ന ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്ബ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ ഇറാനെ ഒരു ഗോളിന് തകര്‍ത്താണ് യുഎസ്എ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലെത്തിയത്.

