ട്രഷറി വകുപ്പിൽ നിയമനം

തിരുവനന്തപുരം: ട്രഷറി വകുപ്പിൽ സീനിയർ/ജൂനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർമാരുടെയും ഒരു കമ്പ്യൂട്ടർ ടീം ലീഡറുടെയും തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷിക്കാം. തിരുവനന്തപുരത്ത് ജോലി ചെയ്യാൻ സന്നദ്ധരായവരാകണം അപേക്ഷകർ. അപേക്ഷ നവംബർ 30 നുള്ളിൽ നൽകണം. വിവരങ്ങൾക്ക് www.treasury.kerala.gov.in

അതേസമയം, കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫിസിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്ക് നിയമിക്കപ്പെടുന്നതിന് സമാന തസ്തികയിൽ ജോലി നോക്കുന്ന സർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഓഫീസ് മേലധികരി മുഖേന സമർപ്പിക്കുന്ന അപേക്ഷകൾ സെക്രട്ടറി, കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ, അഗ്രികൾച്ചറൽ ഹോൾസെയിൽ മാർക്കറ്റ് കോമ്പൗണ്ട്, വെൺപാലവട്ടം, ആനയറ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ഡിസംബർ അഞ്ചിനു മുമ്പായി ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471-2743783