അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചവരില്‍ ഭൂരിഭാഗം പേരും വാക്‌സിന്‍ സ്വീകരിച്ചവര്‍; റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചവരില്‍ ഭൂരിഭാഗം പേരും വാക്‌സിന്‍ സ്വീകരിച്ചവരെന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റ് മാസം മരണമടഞ്ഞവരില്‍ 58 ശതമാനം പേരും വാക്‌സിന്‍ സ്വീകരിച്ചവരാണ് എന്നാണ് വിവരം.

അതേസമയം, 2021 സെപ്റ്റംബറില്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടും കൊറോണ വന്നവരില്‍ 23 ശതമാനം പേര്‍ക്ക് മാത്രമായിരുന്നു മരണം സംഭവിച്ചത്. എന്നാല്‍, 2022 ജനുവരിയിലും ഫെബ്രുവരിയിലും ഈ നിരക്ക് 43 ശതമാനമായി ഉയര്‍ന്നത് ആശങ്കയുയര്‍ത്തി. ഭാഗികമായി വാക്‌സിന്‍ സ്വീകരിച്ചവരും പ്രായമായവരും പ്രതിരോധ ശേഷി കുറഞ്ഞവരുമാണ് കൂടുതലായും മരണപ്പെട്ടത്.

കൊറോണയെ പൂര്‍ണമായും പ്രതിരോധിക്കണമെങ്കില്‍ മുഴുവന്‍ ഡോസ് വാക്‌സിനുകളും ബൂസ്റ്റര്‍ ഡോസും കൃത്യമായി സ്വീകരിക്കുക എന്നത് മാത്രമാണെന്ന് അമേരിക്കന്‍ ആരോഗ്യ വകുപ്പ് അഭിപ്രായപ്പെട്ടു. കൊറോണ വ്യാപനം മൂലം മരണപ്പെട്ട 65 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം കഴിഞ്ഞ ഏപ്രിലിനും ജൂലൈക്കും ഇടയില്‍ 125 ശതമാനമായി വര്‍ദ്ധിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.