ബ്ലാസ്റ്റേഴ്‌സ്-ഗോവ എഫ് സി പോരാട്ടം ഇന്ന് കൊച്ചിയില്‍

ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. എഫ് സി ഗോവയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി. രാത്രി 7.30 ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം.

കഴിഞ്ഞ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ വിജയം നേടിയിരുന്നു. 5 മത്സരങ്ങളില്‍ നിന്ന് 6 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഇപ്പോള്‍ കേരളാ ബ്ലാസ്റ്റേഴ്‌സ്. 4 മത്സരങ്ങളില്‍ നിന്ന് 9 പോയിന്റുള്ള എഫ് സി ഗോവ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.