മിനിമം നിരക്ക് കൂട്ടണം എന്നാവശ്യപ്പെട്ട് കൊച്ചിയില് നാളെ മുതല് സ്വിഗ്ഗി ജീവനക്കാര് സമരത്തിലേക്ക്. ആവശ്യം സ്വിഗ്ഗി കമ്പനി നിരസിച്ചതോടെയാണ് സമരത്തിലേക്ക് നീങ്ങാന് ജീവനക്കാര് തീരുമാനിച്ചത്.
അതേസമയം, നാല് കിലോമീറ്റര് അകലേക്ക് ഭക്ഷണം എത്തിക്കുന്ന ജീവനക്കാരന് ലഭിക്കുക 20 രൂപ മാത്രമാണ്. പോയി, തിരിച്ചെത്തുമ്പോള് 8 കിമി ആണ് ജീവനക്കാര് സഞ്ചരിക്കേണ്ടി വരുന്നത്. നിരക്ക് 20 രൂപയില് നിന്ന് 35 രൂപയാക്കാതെ മുന്നോട്ട് പോകാനാവില്ലെന്നാണ് സ്വിഗി ജീവനക്കാരുടെ വാദം.

