പുത്തന്‍ പദ്ധതികളുമായി സ്‌നാപ്ചാറ്റ്‌

പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനൊരുങ്ങി പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ സ്‌നാപ്ചാറ്റ്. ആദ്യ ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വതന്ത്ര കലാകാരന്മാരെ പിന്തുണയ്ക്കാന്‍ സ്‌നാപ്ചാറ്റ് സൗണ്ട് ക്രിയേറ്റര്‍ ഫണ്ടിനാണ് തുടക്കമിട്ടിരിക്കുന്നത്. സ്വതന്ത്ര മ്യൂസിക് വിതരണ പ്ലാറ്റ്‌ഫോമായ ഡിസ്‌ട്രോകിഡുമായി കൈകോര്‍ത്താണ് സൗണ്ട് ക്രിയേറ്റര്‍ ഫണ്ടിന്റെ പ്രവര്‍ത്തനം.

ഇതിലൂടെ രാജ്യത്തെ കണ്ടെന്റ് സൃഷ്ടാക്കളെ കണ്ടെത്താനാണ് സ്‌നാപ്ചാറ്റ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സ്‌നാപ്ചാറ്റിന്റെ സൗണ്ട്‌സ്‌നാപില്‍ മികച്ച മ്യൂസിക് കണ്ടെന്റുകള്‍ അപ്ലോഡ് ചെയ്യുന്ന 20 കലാകാരന്മാര്‍ക്ക് 2,500 ഡോളര്‍ (ഏകദേശം 2 ലക്ഷം രൂപ) രൂപ വീതമാണ് ലഭിക്കുന്നത്.

നിലവില്‍, യൂറോപ്പിലും അമേരിക്കയിലും മികച്ച മുന്നേറ്റം നടത്താന്‍ സ്‌നാപ്ചാറ്റിന് സാധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ മികച്ച നേട്ടം ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നത്.