ശ്വസനസംബന്ധമായ പ്രശ്നങ്ങൾക്ക് മികച്ച പ്രതിവിധി; മുരിങ്ങക്കായയുടെ ആരോഗ്യ ഗുണങ്ങൾ…….

ആരോഗ്യത്തിന് ഏറെ മികച്ച ഒന്നാണ മുരിങ്ങക്കായ. ഇത് കഴിച്ചാൽ രോഗപ്രതിരോധ ശേഷി വർദ്ധിക്കും. വയറിന്റെ ആരോഗ്യത്തിന് ഏറെ മികച്ചതാണ് മുരിങ്ങക്കായ. ഫൈബറിന്റെ കലവറ കൂടിയാണിത്. മുരിങ്ങക്കായ നിത്യേന കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്. നിയാസിന്‍, റൈബോഫ്ളേവിന്‍, വിറ്റാമിന്‍ ബി 12 തുടങ്ങിയ ഘടകങ്ങളും ഇതിലുണ്ട്.

മറ്റ് ആന്റീ ബാക്ടീരിയല്‍ ഗുണങ്ങളും മുരിങ്ങക്കായയിൽ ഉണ്ട്. ചുമ, ജലദോഷം, കാലാവസ്ഥ മാറ്റങ്ങള്‍ മൂലമുണ്ടാകുന്ന അണുബാധകള്‍ തുടങ്ങിയവയ്ക്ക് മുരിങ്ങയ്ക്ക പ്രതിവിധിയാണ്. ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍, പ്രത്യേകിച്ച് ശ്വാസകോശത്തിലെ വീക്കം പരിഹരിക്കാന്‍ മുരിങ്ങക്കായ കഴിക്കുന്നതിലൂടെ കഴിയും. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്.

രക്തം ശുദ്ധീകരിച്ച് രക്തചംക്രമണം മെച്ചപ്പെടുത്താനും ഇത് കഴിക്കുന്നത് ഉത്തമമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിബയോട്ടിക്ക് ഘടകങ്ങള്‍ രക്തത്തിലെ ഓക്സിജന്റെ അളവ് വര്‍ദ്ധിക്കുന്നതിന് സഹായിക്കും. പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ദിവസേന മുരിങ്ങക്കായ കഴിക്കാം. മുരിങ്ങക്കായ ദിവസേന കഴിക്കുന്നത് പിത്താശയത്തിന്റെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യും.