ബ്യൂണസ് ഐറിസ്: ഖത്തറില് നടക്കുന്ന ലോകകപ്പ് കാണാന് ആറായിരത്തോളം ആരാധകര്ക്ക് അര്ജന്റീന അനുമതി നിഷേധിച്ചു. അക്രമാസക്തരും കടക്കെണിയിലായവരുമായ ആരാധകരെയാണ് സര്ക്കാര് നിരോധിച്ചത്.
‘അക്രമാസക്തരായ ആരാധകര് ഇപ്പോള് ഖത്തറിലുണ്ട്. അവരെ സ്റ്റേഡിയത്തിനകത്ത് കയറാന് അനുവദിക്കില്ല. ലോകകപ്പ് ഫുട്ബോളില് ശാന്തിയും സമാധാനവും കൊണ്ടുവരണം’- ബ്യൂണസ് ഐറിസ് സിറ്റി ജസ്റ്റിസും സെക്യൂരിറ്റി മന്ത്രിയുമായ മാഴ്സലോ ഡി അലക്സാന്ഡ്രോ അറിയിച്ചു.
അര്ജന്റീനയിലെ പ്രാദേശിക മത്സരങ്ങള് കാണുന്നതിന് പോലും വിലക്കേര്പ്പെടുത്തിയ മൂവായിരത്തോളം ആരാധകര് മത്സരം കാണാന് ഖത്തറിലെത്തുമെന്നും മാര്സെലോ കൂട്ടിച്ചേര്ത്തു. ഇത്തരക്കാരെ സ്റ്റേഡിയത്തില് പ്രവേശിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നവംബര് 22ന് സൗദി അറേബ്യക്കെതിരെയാണ് അര്ജന്റീനയുടെ ആദ്യ മത്സരം. ഗ്രൂപ്പ് സിയിലാണ് അര്ജന്റീനയുടെ സ്ഥാനം.

