‘കമിഴ്ന്നുകിടന്ന പിണറായിയെ അനക്കാന്‍ പോലും പൊലീസിനായിട്ടില്ല’; ഗവര്‍ണര്‍ക്ക് മറുപടിയുമായി എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഐപിഎസ് ഓഫീസര്‍ തോക്കെടുത്ത് വിരട്ടിയെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആക്ഷേപത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.

‘അങ്ങനെ ഭയപ്പെടുത്താന്‍ കഴിയുന്ന ആളല്ല പിണറായി. കമിഴ്ന്നുകിടന്ന പിണറായിയെ അനക്കാന്‍ പോലും പൊലീസിനായില്ല, പിന്നല്ലേ…’- അദ്ദേഹം പ്രതികരിച്ചു.

കൊലപാതക കേസില്‍ അറസ്റ്റിലായ ആളെ ബലം പ്രയോഗിച്ച് മോചിപ്പിക്കാനെത്തിയ പിണറായി വിജയന്‍ ഐപിഎസ് ഓഫീസര്‍ തോക്കെടുത്തപ്പോള്‍ വീട്ടില്‍ പോയി വസ്ത്രം മാറി വന്ന കാര്യമറിയാം എന്നായിരുന്നു ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നത്.