സ്പീച്ച് ബിഹേവിയർ ഓക്യുപേഷൻ തെറാപിസ്റ്റ് നിയമനം

തിരുവനന്തപുരം: വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022-23 വാർഷിക പദ്ധതി പ്രോജക്ടിന്റെ ഭാഗമായി കരാറടിസ്ഥാനത്തിൽ സ്പീച്ച് ബിഹേവിയർ ഒക്യുപേഷൻ തെറാപിസ്റ്റിനെ നിയമിക്കുന്നതിന് നവംബർ 17നു രാവിലെ 11ന് അഭിമുഖം നടത്തും.

ബന്ധപ്പെട്ട മേഖലയിൽ പ്രൊഫഷണൽ അപേക്ഷിക്കാം. പ്രൊഫഷണൽ ബിരുദധാരികളുടെ അഭാവത്തിൽ ഡിപ്ലോമയുള്ളവരെയും ബിരുദമുള്ളവർക്ക് പരിഗണിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ, വ്യക്തിഗതവിവരങ്ങൾ, യോഗ്യതാ സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അഭിമുഖത്തിനായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9846011714.

അതേസമയം, ക്ഷീര വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡെയറി ലബോറട്ടറിയിൽ കെമിക്കൽ വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അനലിസ്റ്റിന്റെ രണ്ടു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ടെക് ഡെയറി കെമിസ്ട്രി അല്ലെങ്കിൽ ബി.ടെക് ഡെയറി സയൻസിൽ ബിരുദവും കുറഞ്ഞത് ഒരു വർഷം പാലും പാലുൽപ്പന്നങ്ങളും പരിശോധിക്കുന്നതിനുള്ള പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ മേൽപ്പറഞ്ഞ പ്രവൃത്തിപരിചയമുള്ള ബയോ കെമിസ്ട്രി ബിരുദാനന്തര ബിരുദധാരികളെയും പരിഗണിക്കും. പ്രായം 18നും 40നും മധ്യേ. പ്രതിമാസം വേതനം 30,000 രൂപ. അപേക്ഷകർ നവംബർ 17ന് അഞ്ചിന് മുമ്പ് ബയോഡാറ്റാ, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഇമെയിൽ വിലാസം, ഫോൺ നമ്പർ എന്നിവ ഉൾപ്പെടെ തിരുവനന്തപുരം പട്ടത്തുള്ള സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ എത്തിക്കണം. ഇന്റർവ്യൂ നവംബർ 24നു രാവിലെ 11 ന് തിരുവനന്തപുരം പട്ടത്തുള്ള സ്റ്റേറ്റ് ഡയറി ലാബിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.dairydevelopment.kerala.gov.in, 0471-2440074.