തിരുവനന്തപുരം: സംസ്ഥാനത്തെ സര്വ്വകലാശാലകളുടെ ചാന്സലര് പദവിയില് നിന്ന് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാനെ നീക്കാനുള്ള സര്ക്കാര് നീക്കത്തെ എതിര്ക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന് പറഞ്ഞു.
‘സര്വ്വകലാശാലകളെ രാഷ്ട്രീയ വത്കരിക്കാനാണ് നീക്കം. ചാന്സലര് സ്ഥാനത്ത് നിന്ന് ഗവര്ണര് മാറി നില്ക്കാമെന്ന് 4 തവണ കത്ത് നല്കി. അയ്യോ സാറേ പോകല്ലേ എന്ന് പറഞ്ഞ് കാലു പിടിച്ചു. പിന്നെ ധാരണ ഒപ്പിട്ടു. ഗവര്ണര് പറഞ്ഞ പോലെ മുഖ്യമന്ത്രി കത്ത് എഴുതി കൊടുത്തു. എന്നിട്ട് ഇപ്പോള് എന്തിനാണ് ഗവര്ണറെ ചാന്സിലര് പദവിയില് നിന്നും മാറ്റുന്നത്? ഗവര്ണറെ ചാന്സലര് പദവിയില് നിന്നും മാറ്റിയാല് സര്വകലാശാലകളില് സിപിഎം നിയമനങ്ങള് നടക്കും. അതിനാല് ഈ നിയമത്തെ എതിര്ക്കും. സര്വകലാശാല കമ്മ്യൂണിസ്റ്റ്വല്ക്കരിക്കും. ഗവര്ണറും സര്ക്കാരും ചേര്ന്നാണ് യുജിസി ചട്ടങ്ങള് അട്ടിമറിച്ചത്. നാല് പ്രാവശ്യം ഗവര്ണര്ക്ക് കത്തയച്ച മുഖ്യമന്ത്രിയാണ് നമ്മളെ ആര്എസ്എസ് വിരുദ്ധത പഠിപ്പിക്കുന്നത്’- അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഗവര്ണറെ ചാന്സലര് സ്ഥാനത്ത് നിന്ന് നീക്കുന്നതിനായി ഓര്ഡിനന്സ് പുറത്തിറക്കും. പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാനും തീരുമാനമായി. ഗവര്ണ്ണര്ക്ക് പകരം വിദ്യാഭ്യാസ രംഗത്തെ വിദഗ്ദരെ ചാന്സലര്മാരാക്കാനാണ് നീക്കം.

