ഗിനിയയില്‍ കസ്റ്റഡിയിലായ ഇന്ത്യന്‍ സംഘത്തെ നാട്ടിലെത്തിക്കും; എംബസിയുമായി ചര്‍ച്ച തുടരുന്നുവെന്നും വിദേശകാര്യമന്ത്രി വി. മുരളീധരന്‍

തിരുവനന്തപുരം: ഗിനിയയില്‍ കസ്റ്റഡിയിലായ ഇന്ത്യന്‍ സംഘത്തെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രി വി. മുരളീധരന്‍ അറിയിച്ചു. ഇതുസംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം എംബസിയുമായി ചര്‍ച്ച നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

‘പിടികൂടിയവരെ നൈജീരിയക്ക് കൈമാറാനുള്ള നീക്കം തടയാന്‍ നൈജീരിയന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തി. പിടിയിലായവരെ ഗിനിയയയില്‍ നിന്ന് നേരിട്ട് നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്’- അദ്ദേഹം വ്യക്തമാക്കി.

അതേസമയം, 16 ഇന്ത്യന്‍ കപ്പല്‍ ജീവനക്കാര്‍ അടക്കം 26 പേരാണ് ഗിനിയയില്‍ നാവികസേനയുടെ തടങ്കലിലായത്. മലയാളികളുടെ കൂട്ടത്തില്‍ കൊല്ലത്ത് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്തും ഉണ്ട്. നൈജീരിയന്‍ നാവികസേനയുടെ നിര്‍ദ്ദേശപ്രകാരമാണ് കപ്പല്‍ ജീവനക്കാരെ ഗിനിയന്‍ നാവികസേന കസ്റ്റഡിയിലെടുത്തത്. എല്ലാവരെയും നൈജീരിയക്ക് കൈമാറാനണ് നീക്കം.