തിരുവനന്തപുരം: കേരളത്തിലെ സര്വകലാശാലകളില് വര്ഗീയ ധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പറഞ്ഞു.
‘ഗവര്ണറെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസരംഗം തകര്ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. സംഘപരിവാര് അജന്ഡ നടപ്പാക്കാന് ഗവര്ണറെ ഉപയോഗിച്ച് വിസിമാരെ തിരുകികയറ്റാനാണ് ശ്രമം. ഇതിനെ നിയമപരമായും ഭരണഘടനാപരമായും എതിര്ക്കും. കോണ്ഗ്രസും ഗവര്ണര്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗും ആര്എസ്പിയും സ്വതന്ത്ര നിലപാടാണ് സ്വീകരിക്കുന്നത്. നവംബര് 15ന് രാജ്ഭവന് മാര്ച്ചിനൊപ്പം എല്ലാ ജില്ലകളിലും പ്രതിഷേധ പരിപാടികള് നടത്തും. ബില്ലുകള് ഒപ്പിടാതെ അനന്തമായി നീട്ടിക്കൊണ്ടുപോകാന് ഗവര്ണര്ക്കു സാധിക്കില്ല. ചാന്സലര് സ്ഥാനത്തുനിന്ന് ഗവര്ണറെ മാറ്റണോയെന്ന് ചര്ച്ച ചെയ്യും. ഇതിനായി നിയമനിര്മാണം നടത്താന് സര്ക്കാരിന് പാര്ട്ടിയുടെ അനുമതി നല്കിയിട്ടുണ്ട്’- വാര്ത്താ സമ്മേളനത്തില് അദ്ദേഹം വ്യക്തമാക്കി.

