തിരുവനന്തപുരം: കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘നാഷണൽ മെഡിസിനൽ പ്ലാന്റ് ബോർഡ്- റീജിയണൽ കം ഫെസിലിറ്റേഷൻ സെന്റർ പ്രോജക്ട്’ ൽ ഒഴിവ്. മാനേജർ (മാർക്കറ്റിങ്) താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്. ഓൺലൈനായാണ് അപേക്ഷ സ്വീകരിക്കുന്നത്. വിശദവിവരങ്ങൾക്ക് വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് (kfri.res.in) സന്ദർശിക്കുക.
തിരുവനന്തപുരത്ത് ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ കൈവല്യം കപ്പാസിറ്റി ബിൽഡിംഗ് പരിപാടിയുടെ ഭാഗമായി ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ബി.കോം കോ-ഓപ്പറേഷൻ, ജെ.ഡി.സി, എച്ച്.ഡി.സി, ബി. എസ് സി ബാങ്കിങ് ആൻഡ് കോ-ഓപ്പറേഷൻ യോഗ്യതയുള്ളവർക്ക് ഏകദിന പരിശീലന പരിപാടിയും ഇന്റർവ്യൂ ട്രെയിനിംഗും നടത്തും.
തിരുവനന്തപുരം ഉപ്പളം റോഡിലുള്ള ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നവംബർ 11ന് രാവിലെ 10 മണി മുതലാണ് പരിപാടി. നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നവംബർ 8 ന് മുമ്പ് ഇതിനായി പേര് നൽകണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പ്രവേശനം.

