പാലക്കാട്: കേരളം ലഹരിമുക്തമാവാന് പാര്ട്ടി നേതാക്കളെയും അണികളെയും സി.പി.എം നിയന്ത്രിച്ചാല് മതിയെന്ന് കെ.പി.സി.സി മുന് പ്രസിഡന്റ് കെ. മുരളീധരന് എം.പി. പാലക്കാട് ജില്ലാ കോണ്ഗ്രസ് കമ്മിറ്റി കളക്ടറേറ്റിനു മുന്നില് സംഘടിപ്പിച്ച ‘പൗരവിചാരണ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്.
‘ലഹരിക്കെതിരെ തീകൊളുത്തുന്നതിനു മുമ്പ് ബാര് ഹോട്ടലുകള്ക്ക് തീകൊടുക്കാന് മുഖ്യമന്ത്രിക്ക് ആര്ജ്ജവമുണ്ടാകണം. ആഭ്യന്തരവകുപ്പിന്റെ കഴിവുകേടുകൊണ്ട് സൈനികര്ക്കുപോലും നാട്ടില് സുരക്ഷയില്ലാതായി. പോലീസ് സ്റ്റേഷനുകള് ഗുണ്ടാനേതാക്കളുടെ കേന്ദ്രമായപ്പോള് സ്ത്രീസുരക്ഷ പേരിലൊതുങ്ങി. അതിനുള്ള തെളിവാണ് തിരുവനന്തപുരം മ്യൂസിയം പരിസരത്ത് യുവതിക്കുനേരെയുണ്ടായ ആക്രമണം. സി.പി.എം. നേതാക്കളെക്കുറിച്ച് സ്വര്ണക്കടത്തുകേസ് പ്രതി സ്വപ്നാ സുരേഷ് നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ച് സര്ക്കാരിന് മൗനമാണ്. ഇതെല്ലാം മറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഗവര്ണറും മുഖ്യമന്ത്രിയും തമ്മിലുള്ള ഏറ്റുമുട്ടലെന്ന് സംശയിക്കുന്നു. നെല്ലുസംഭരണത്തില് സര്ക്കാരിന് മെല്ലെപ്പോക്ക് നയമാണ്. റേഷന്കടകളില് ജയ അരിയെത്തുമെന്ന് പറഞ്ഞിട്ട് ഇപ്പോള് റേഷനരിപോലും കിട്ടാനില്ല’- മുരളീധരന് കുറ്റപ്പെടുത്തി.

