ഉപയോക്താക്കള് കാത്തിരുന്ന ഫീച്ചറുമായാണ് വാട്സ്ആപ്പ്. സ്വന്തം അക്കൗണ്ടിലേക്ക് മെസേജ് അയക്കാന് സാധിക്കുന്ന സൗകര്യമാണ് വാട്സ്ആപ്പ് വികസിപ്പിക്കുന്നത്. ‘മെസേജ് വിത്ത് യുവര്സെല്ഫ്’ എന്നാണ് പുതിയ ഫീച്ചറിന് പേര് നല്കിയിരിക്കുന്നത്.
വാട്സ്ആപ്പിലെ ‘ന്യൂ ചാറ്റ്’ ബട്ടണ് തുറന്നാല് ഉപയോക്താക്കള്ക്ക് ഈ സൗകര്യം ഉപയോഗിക്കാന് സാധിക്കും. നിലവില്, ‘ന്യൂ ചാറ്റ്’ ബട്ടണില് ന്യൂ ഗ്രൂപ്പ്, ന്യൂ കോണ്ടാക്ട് ബട്ടണുകളാണ് ഉള്ളത്. പുതിയ അപ്ഡേറ്റ് എത്തുന്നതോടെ, ന്യൂ ചാറ്റ് ബട്ടണ് തുറന്നാല് ‘ന്യൂ കമ്മ്യൂണിറ്റി’ എന്നുള്ള പ്രത്യേക ഫീച്ചര് കാണാന് സാധിക്കും. ഇവ സ്ക്രോള് ചെയ്ത് സ്വന്തം കോണ്ടാക്ട് സെലക്ട് ചെയ്ത് മെസേജുകള് അയക്കാവുന്നതാണ്.
ടെക്സ്റ്റ് മെസേജ്, മീഡിയ ഫയലുകള് എന്നിവ സ്വന്തം അക്കൗണ്ടിലേക്ക് തന്നെ അയക്കാന് കഴിയും. നിലവില്, ആന്ഡ്രോയിഡ് ബീറ്റ ഉപയോക്താക്കള്ക്ക് മാത്രമാണ് പരീക്ഷണാടിസ്ഥാനത്തില് ഈ സൗകര്യം ഏര്പ്പെടുത്തിയിരിക്കുന്നത്.

