നല്ല ഉറക്കം ലഭിക്കാൻ രാത്രിയിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ…..

ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ശരിയായ ഉറക്കം ലഭിക്കൽ. മതിയായ ഉറക്കം ലഭിക്കേണ്ടത് നിർണായകമാണ്. മികച്ച ഉറക്കം ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് ഉറക്കത്തെ ദോഷകരമായി ബാധിക്കുന്നതായി വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ ഫാസ്റ്റ് ഫുഡ് ഒഴിവാക്കുന്നതാണ് നല്ലത്.

എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനക്കേടും റിഫ്‌ലക്‌സ് ലക്ഷണങ്ങളും ഉണ്ടാക്കിയേക്കാം. ഇത് രാത്രിയിൽ നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തും. അതിനാൽ ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ ഉറങ്ങുന്നതിന് മുമ്പ് കഴിക്കുന്നത് ഒഴിവാക്കണം. ഉറങ്ങുന്നതിന് തൊട്ടുമുൻപ് മുമ്പ് ധാരാളം പഞ്ചസാര ചേർത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഉറക്കമില്ലായ്മയ്ക്ക് കാരണമാകും. പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങളും ഉയർന്ന ഗ്ലൈസെമിക് സൂചിക ഉള്ള ഭക്ഷണങ്ങളും ഉറക്കത്തെ ദോഷകരമായി ബാധിച്ചേക്കാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഉറങ്ങുന്നതിന് മുമ്പ് മദ്യം കഴിക്കുന്ന ശീലം ഒഴിവാക്കുന്നത് ശാന്തമായ ഉറക്കം ലഭിക്കാൻ അനുയോജ്യമാണ്. അതിനാൽ ഇത് ഒഴിവാക്കുന്നതാണ് ഉത്തമം. കൊഴുപ്പ് അടങ്ങിയ ഭക്ഷണക്രമങ്ങളും നല്ല ഉറക്കത്തിന് നല്ലതല്ല. അതിനാൽ ഇവയും ഒഴിവാക്കണം.