രാജമൗലിയുടെ സംവിധാനത്തിലൊരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം ആര്ആര്ആര് ഒക്ടോബര് 21 ന് ജപ്പാനില് റിലീസ് ചെയ്തിരുന്നു. രാം ചരണും ജൂനിയര് എന്ടിആറും പ്രധാന വേഷങ്ങളില് അഭിനയിച്ച ചിത്രം ജപ്പാനിലെ ബോക്സ് ഓഫീസില് വാഗ്ദ്ധാനങ്ങളുമായി മുന്നേറുകയാണ്.
ലോകമെമ്ബാടുമുള്ള ബോക്സ് ഓഫീസില് 1200 കോടിയോളം നേടിയ ചിത്രം ഇപ്പോള് ജപ്പാനില് മികച്ച വിജയം നേടുകയാണ്. ജപ്പാനിലുടനീളം 44 നഗരങ്ങളിലായി 209 സ്ക്രീനുകളിലും 31 ഐമാക്സ് സ്ക്രീനുകളിലും ആര്ആര്ആര് റിലീസ് ചെയ്തു. ജപ്പാനിലെ ഏറ്റവും വലിയ ഇന്ത്യന് റിലീസായിരിന്നു ഇത്.
റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്, ആര്ആര്ആര് JPY 73 ദശലക്ഷം ($495,000) നേടി. ജപ്പാനില് ഒരു ഇന്ത്യന് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്ന്ന ആദ്യവാര കളക്ഷനാണിത്. ജപ്പാനില് ഈ ആഴ്ചയില് ഏറ്റവും കൂടുതല് വരുമാനം നേടിയ വിദേശ ചിത്രവും ആര്ആര്ആര് ആയിരുന്നു.

