ന്യൂഡല്ഹി: ബിജെപി കോര് കമ്മിറ്റിയില് ഉള്പ്പെടുത്താത്തതില് നിരാശ പ്രകടിപ്പിച്ച് ശോഭാ സുരേന്ദ്രന്.
‘ജനങ്ങളുടെ മനസ്സില് ഒരു കോര് കമ്മിറ്റി ഉണ്ട്. ആ കോര് കമ്മിറ്റിയില് എനിക്ക് സ്ഥാനമുണ്ട്. രണ്ടര പതിറ്റാണ്ടിലധികമായി രാഷ്ട്രീയ പ്രവര്ത്തനം നടത്തുന്നുണ്ട്. ബിജെപിക്ക് കേരളത്തില് സ്വാധീനം ഇല്ലാതിരുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് കോട്ടകളില് പോയി പ്രവര്ത്തിച്ചിട്ടുണ്ട്. അവസരം നല്കേണ്ടത് പാര്ട്ടി അധ്യക്ഷനാണ്. സുരേഷ് ഗോപി കോര് കമ്മിറ്റിയില് വരുന്നതില് സന്തോഷമുണ്ട്. പാര്ട്ടി എല്പ്പിക്കുന്ന ഏത് ചുമതലയും നിര്വഹിക്കും’- അവര് വ്യക്തമാക്കി.
അതേസമയം, പാര്ട്ടി പ്രവര്ത്തനത്തില് നിന്ന് മാറി നില്ക്കുന്നുവെന്ന ആരോപണം ശോഭാ സുരേന്ദ്രന് തള്ളി. പാര്ട്ടി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന് വന്നതിനു ശേഷം ശോഭ പൊതുപരിപാടികളില് നിന്ന് വിട്ടു നില്ക്കുന്നത് ചര്ച്ചയായിരുന്നു. എന്നാല്, ശോഭാ സുരേന്ദ്രനോ സംസ്ഥാന നേതൃത്വമോ ഇതുമായി പ്രതികരിച്ചിരുന്നില്ല.

