നാഷണൽ ആയുഷ് മിഷനിൽ ഒഴിവ്; നിയമനം കരാർ അടിസ്ഥാനത്തിൽ

തിരുവനന്തപുരം: നാഷണൽ ആയുഷ് മിഷനിൽ ഒഴിവ്. തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അക്കൗണ്ടിങ് ക്ലർക്ക് തസ്തികയിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. തസ്തികയിലേക്ക് തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ നവംബർ 11ന് രാവിലെ 10ന് വാക് ഇൻ ഇന്റർവ്യൂ നടത്തും.

സർവകലാശാല ബിരുദം, പി.ജി.ഡി.സി.എ,/സി.ഒ.പി.എ;/ബി.ടെക് (കംപ്യൂട്ടർ സയൻസ്/ഐ.ടി), മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് എന്നിവയാണ് യോഗ്യത. പ്രായപരിധി 40 വയസ്. താത്പര്യമുള്ളവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. നവംബർ 5നു വൈകിട്ട് അഞ്ചുവരെ അപേക്ഷകൾ നേരിട്ടും സ്വീകരിക്കും.

അതേസമയം, കെ.എച്ച്.ആർ.ഡിലൂടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ഡെമോൺസ്‌ട്രേറ്റർ ഇൻ ഇലക്ട്രോണിക്‌സ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ഫസ്റ്റ് ക്ലാസ് ഡിപ്ലോമ അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് B.Sc ഇലക്ട്രോണിക്‌സ് ആണ് യോഗ്യത. അപേക്ഷകൾ ബയോഡേറ്റ സഹിതം mptpainavu.ihrd@gmail.com എന്ന ഇ-മെയിലിൽ നവംബർ അഞ്ചിനകം അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04862 297617, 9495276791, 8547005084.