കേരളത്തിലെ ആദ്യത്തെ ഐമാക്‌സ് തിയേറ്റര്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ ഐമാക്‌സ് തിയേറ്റര്‍ തിരുവനന്തപുരത്ത് ഒരുങ്ങുന്നു. ഐമാക്‌സിന്റെ ഏഷ്യയിലെ വൈസ് പ്രസിഡന്റായ പ്രീതം ഡാനിയേലാണ് ട്വിറ്ററിലൂടെ വിവരം അറിയിച്ചത്.

തിരുവനന്തപുരം ലുലുമാളില്‍ എത്തുന്ന ഐമാക്‌സിലെ ആദ്യ പ്രദര്‍ശനം ‘അവതാര്‍: ദി വേ ഓഫ് വാട്ടര്‍’ എന്ന ചിത്രമാണ്. കൊച്ചി സെന്റര്‍ സ്‌ക്വയര്‍ മാളിലെ സിനിപോളിസിലും, ലുലു മാളിലെ പിവിആറിലും ഐമാക്‌സ് കൊണ്ടുവരുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഇതിന്റെ ഭാഗമായ ഇവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയതായും പ്രീതം വ്യക്തമാക്കി.

ഇതുവരെയുള്ള തിയേറ്റര്‍ അനുഭവങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള ദൃശ്യങ്ങളാണ് ഐമാക്‌സ് നല്‍കുന്നത്. തിരുവനന്തപുരം ഐമാക്‌സില്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകളെക്കുറിച്ചും, സ്‌ക്രീനിന്റെ വലുപ്പത്തെ കുറിച്ചും വരും ദിവസങ്ങളില്‍ അറിയിക്കുമെന്നാണ് പ്രീതം ഡാനിയല്‍ അറിയിച്ചിരിക്കുന്നത്.