കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിക്കണം; മോദിക്ക് കെജ്രിവാളിന്റെ കത്ത്‌

ന്യൂഡല്‍ഹി: രാജ്യത്തെ കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അരവിന്ദ് കെജ്രിവാളിന്റെ കത്ത്.

‘130 കോടി ഇന്ത്യക്കാര്‍ക്ക് വേണ്ടിയാണ് ഞാന്‍ ഈ ആവശ്യം ഉന്നയിക്കുന്നത്. കറന്‍സി നോട്ടുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പുറമേ ഗണപതിയുടെയും ലക്ഷ്മിയുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തണം. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ തകര്‍ന്നിരിക്കുകയാണ്. നാം എന്ത് ചെയ്താലും അതിന് ദൈവത്തിന്റെ അനുഗ്രഹം കൂടി വേണം, അതിനാല്‍ ഇന്ത്യയുടെ ഐശ്വര്യത്തിനും സമ്പല്‍ സമൃദ്ധിക്കും കറന്‍സി നോട്ടുകളില്‍ ലക്ഷ്മിദേവിയുടേയും ഗണപതിയുടെയും ചിത്രം ഉള്‍പ്പെടുത്തണം’- എന്നാണ് കെജ്‌രിവാള്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, രാജ്യത്തെ സാമ്പത്തിക രംഗം തകര്‍ന്നതിന് പ്രതിവിധിയായാണ് കെജ്രിവാള്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍, ഹിന്ദുമതത്തെ അവഹേളിച്ച കെജ്രിവാളിന്റെ ഈ ആവശ്യം തട്ടിപ്പാണെന്ന് ബിജെപി പ്രതികരിച്ചു. എഎപി ബിജെപിയുടെ ബി ടീമാണെന്ന് വീണ്ടും തെളിയിച്ചെന്ന് കോണ്‍ഗ്രസും ചൂണ്ടിക്കാട്ടി.