തിരുവനന്തപുരം: കേരള സര്വകലാശാല വൈസ് ചാന്സലറായ ഡോ. സജി ഗോപിനാഥിന് സാങ്കേതിക സര്വകലാശാല വൈസ് ചാന്സലറുടെ അധിക ചുമതല നല്കണമെന്ന സര്ക്കാര് ആവശ്യം തള്ളി ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്.
ഡിജിറ്റല് സര്വകലാശാല വിസി ഡോ. എം എസ് രാജശ്രീയെ നിയമിച്ചത് സുപ്രീംകോടതി നേരത്തെ റദ്ദാക്കിയതിന് പിന്നാലെയാണ് സജി ഗോപിനാഥിന് അധിക ചുമതല നല്കണമെന്ന് സര്ക്കാര് ആവശ്യപ്പെട്ടത്. എന്നാല്, സജി ഗോപിനാഥിന്റെ നിയമനം ചട്ടവിരുദ്ധമാണെന്ന് വ്യക്തമാക്കിയ ഗവര്ണര് എഞ്ചിനീയറിങ് രംഗത്തെ മുതിര്ന്ന അധ്യാപകരുടെ പട്ടിക ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില് കേരള സര്വകലാശാല വൈസ് ചാന്സലറായ സജി ഗോപിനാഥിനും ഗവര്ണര് കാരണം കാണിക്കല് നോട്ടീസ് നല്കിയിരുന്നു.

