കുട്ടികളുടെ ഇന്റര്നെറ്റ് ഉപയോഗം നിരീക്ഷിക്കാന് സഹായിക്കുന്നതും, സുരക്ഷ ഉറപ്പുവരുത്താന് കഴിയുന്നതുമായ ഫീച്ചറുമായി ഗൂഗിള്. ഫാമിലി ലിങ്ക് ആപ്പില് ഈ അപ്ഡേഷന് ഉടന് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ഈ അപ്ഡേറ്റില് പ്രത്യേക ഹൈലൈറ്റ് വിഭാഗം ഉള്ക്കൊള്ളിച്ചിട്ടുണ്ട്. ഇതിലൂടെ, കുട്ടികളുടെ മൊബൈല് ഉപയോഗം, സ്ക്രീന് സമയം, അടുത്തിടെ ഇന്സ്റ്റാള് ചെയ്ത ആപ്പുകള് എന്നിവയുടെ വിവരങ്ങള് സ്നാപ്ഷോട്ട് ചെയ്ത് കാണാന് സാധിക്കും. കുട്ടികളുടെ മൊബൈല് ഉപയോഗം എങ്ങനെയെന്ന് മനസിലാക്കാന് ഹൈലൈറ്റ് വിഭാഗം പരിശോധിച്ചാല് മതിയാകും.
ആപ്പില് പ്രത്യേക ലൊക്കേഷന് ടാബ് ഉള്പ്പെടുത്തിയതിനാല്, കുട്ടികളുടെയും അവരുടെ ഉപകരണ ലൊക്കേഷനുകളെയും ഒരു മാപ്പില് കാണാന് സാധിക്കും. ഇത്തരം ഫീച്ചറുകള് ഉള്പ്പെടുത്തിയതിനാല്, കുട്ടികള് മൊബൈല് ഫോണ് വഴി വഴിതെറ്റുന്നത് കുറയ്ക്കാന് സഹായിക്കുമെന്ന് ഗൂഗിള് അവകാശപ്പെടുന്നുണ്ട്.

