തിരുവനന്തപുരം: ആരോഗ്യസർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ കേരള സർവകലാശാലയുടെ താത്കാലിക വിസിയായി ചുമതലയേറ്റു. ഉന്നത ഉദ്യോഗസ്ഥർ സർവകലാശാലാ ആസ്ഥാനത്ത് വിസിയ്ക്ക് സ്വീകരണം ഒരുക്കി. വി പി മഹാദേവൻ പിള്ളയുടെ നാലുവർഷ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ച സാഹചര്യത്തിലാണ് മോഹനൻ കുന്നുമ്മലിന് അധിക ചുമതല ലഭിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് അദ്ദേഹത്തിന് ചുമതല നൽകി ഉത്തരവിറക്കിയത്.
ആരോഗ്യസർവകലാശാല വിസിക്കെതിരെ മാത്രമാണ് ഗവർണർ നടപടിയ്ക്ക് നോട്ടീസ് നൽകാത്തത്. പഠിച്ച സർവ്വകലാശാലയിൽ തന്നെ വിസിയായി എത്താനായത് ഭാഗ്യമായി കരുതുന്നുവെന്ന് ഡോ മോഹനൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാനും അദ്ദേഹം തയ്യാറായില്ല.
ഡോ വി പി മഹാദേവൻ പിള്ളയായിരുന്നു കേരള സർവകലാശാല വിസി. 2018 ഒക്ടോബർ 24 നാണ് വി പി മഹാദേവൻ പിള്ള വൈസ് ചാൻസലറായി നിയമിതനായത്.

