റിസർച്ച് ഓഫീസർ നിയമനം

മലപ്പുറം: മഞ്ചേരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ റിസർച്ച് ഓഫീസർ തസ്തികയിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഗവ.അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള എം.എസ്.സി മെഡിക്കൽ മൈക്രോബയോളജി/മൈക്രോബയോളജി/ബയോടെക്‌നോളജി/ബയോകെമിസ്ട്രി/ എം.എസ്.സി, എം.എൽ.ടി മൈക്രോബയോളജി എന്നിവയാണ് യോഗ്യത.

ആർടിപിസിആർ ടെസ്റ്റ് നടത്തിയുള്ള രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ളവർ നവംബർ മൂന്നിന് രാവിലെ 10ന് സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂയിൽ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം എത്തണം. ഫോൺ: 0483 2762037.