നിവിന് പോളി നായകനായി തിയേറ്ററുകളിലെത്തിയ ചിത്രം ‘പടവെട്ട്’ന് 20 കോടി രൂപയുടെ പ്രീ-ബിസിനസെന്ന് റിപ്പോര്ട്ടുകള്. റിലീസ് ചെയ്ത് ആദ്യ രണ്ട് ദിവസത്തേക്കാള് കൂടുതല് ബുക്കിംഗുകളാണ് ഇപ്പോള് ലഭിക്കുന്നത്.
അതേസമയം, ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് വലിയ തുകയ്ക്ക് സ്വന്തമാക്കിയിരുന്നു. സൂര്യ ടിവിയാണ് സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത്. ഏകദേശം 12 കോടി രൂപ മുടക്കി നിര്മ്മിച്ച ചിത്രത്തിന്റെ വിദേശാവകാശവും വന് തുകയ്ക്കാണ് വിറ്റുപോയത്. മികച്ച കളക്ഷന് നേടി സൂപ്പര്ഹിറ്റിലേക്ക് മുന്നേറുകയാണ് ചിത്രം.
മാലൂര് ഗ്രാമത്തിലെ കര്ഷകരുടെ ജീവിതകഥ പറയുന്ന ചിത്രത്തില് കോറോത്ത് രവി എന്ന കഥാപാത്രത്തെയാണ് നിവിന് പോളി അവതരിപ്പിക്കുന്നത്.

