അയോദ്ധ്യ: അയോദ്ധ്യയിൽ മഹത്തായ ദീപോത്സവ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രാൻഡ് മ്യൂസിക്കൽ ലേസർ ഷോയ്ക്കും സരയൂ നദിയുടെ തീരത്തുള്ള രാം കി പൈഡിയിൽ നടന്ന 3-ഡി ഹോളോഗ്രാഫിക് പ്രൊജക്ഷൻ മാപ്പിംഗ് ഷോയ്ക്കും പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു. അയോദ്ധ്യ ക്ഷേത്രത്തിൽ അദ്ദേഹം ദർശനവും നടത്തി.
ശ്രീരാമന്റെ അനുഗ്രഹം രാജ്യത്തെ ഉയരങ്ങളിലെത്തിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് അയോദ്ധ്യ ഇന്ത്യയുടെ സാംസ്കാരിക നവോത്ഥാനത്തിന്റെ സുവർണ അധ്യായത്തിന്റെ പ്രതിഫലനമാണ്. ദീപാവലി വിളക്കുകൾ ഇന്ത്യയുടെ ആദർശങ്ങളുടെയും മൂല്യങ്ങളുടെയും തത്ത്വചിന്തയുടെയും ജീവശക്തിയാണ്. ഈ പ്രകാശത്തിന്റെ വെളിച്ചവും ഗുണങ്ങളും ഇന്ത്യയുടെ തത്വ മന്ത്രമായ ‘സത്യമേവ ജയതേ’യുടെ വിളംബരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, രാമക്ഷേത്രനിർമ്മാണ പുരോഗതി പ്രധാനമന്ത്രി വിലയിരുത്തുകയും ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ നൃത്തരൂപങ്ങളുടെ അഞ്ച് ആനിമേറ്റഡ് ടാബ്ലോകളും 11 രാംലീല ടാബ്ലോകളുമാണ് ദീപോത്സവത്തിൽ അവതരിപ്പിച്ചത്.

