ചൈനീസ് പ്രസിഡന്റായും കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയായും ഷീ ജിന്‍പിങ് തുടരും. മാവോയ്ക്ക് ശേഷം രണ്ടിലധികം തവണ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയാവുന്ന ആളാണ് ഇദ്ദേഹം. ‘ചൈനയെ നവ സോഷ്യലിസ്റ്റ് രാജ്യമാക്കാന്‍ വിശ്വാസം അര്‍പ്പിച്ചതില്‍ നന്ദി’-തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഷീ ജിന്‍പിങ് പ്രതികരിച്ചു.
അതേസമയം, ഒരു ഭരണാധികാരിക്ക് രണ്ട് അവസരമെന്ന രീതി അവസാനിപ്പിച്ചാണ് മൂന്നാം തവണയും ഷീ പാര്‍ട്ടി തലവാനാകുന്നത്. മാവോ സെതൂങ്ങ്, ജിയാങ്ങ് സെമിന് രണ്ട് പേര്‍ക്ക് മാത്രമാണ് രണ്ടില്‍ കൂടുതല്‍ തവണ പാര്‍ട്ടി തലപ്പത്തേക്കെത്താന്‍ വിപ്ലവത്തിന് ശേഷം അവസരം ലഭിച്ചത്. ചൈനയെ സീറോ കൊവിഡ് രാജ്യമാക്കുക, തായ് വാന്‍ അധിനിവേശം എന്നിവയാണ് അദ്ദേഹത്തിന്റെ ഹ്രസ്വകാല ലക്ഷ്യങ്ങള്‍. ഇന്ത്യ-ചൈന അതിര്‍ത്തി ബന്ധത്തിലും പ്രശ്നങ്ങള്‍ കൂടുന്നുണ്ട്.
അതേസമയം, തന്നെക്കാള്‍ രണ്ട് വയസ് ചെറുപ്പമുള്ള ചൈനീസ് പ്രധാനമന്ത്രി ലീ കെക്വാങ്ങിനെ പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയാണ് ഷീ ജിന്‍പിങ്ങ് ഞെട്ടിക്കുന്നത്. ഉറ്റ വിശ്വസ്തരായ വാന്‍ ഹ്യൂങ്ങിനെയും അച്ചടക്ക സമിതി ചെയര്മാന് ഷാവോ ലെജിയെയും മാത്രം നിലനിര്‍ത്തി. ചൈനയിലെ ഒന്‍പതര കോടി പാര്‍ട്ടി അംഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 2296 പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളാണ് ഷീയെ സര്‍വാധികാരിയാക്കുന്നത്.

