പാലക്കാട്: അട്ടപ്പാടി മധുവധക്കേസിൽ നാടകീയ നീക്കങ്ങൾ. പ്രതികളുടെ ഭാഗത്തേക്ക് കൂറുമാറിയ സാക്ഷി വീണ്ടും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. കേസിലെ പത്തൊമ്പതാം സാക്ഷി കക്കിയാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. പ്രതികൾ ഭീഷണിപ്പെടുത്തിയതിനാലാണ് നേരത്തെ കൂറുമാറിയതെന്ന് കക്കി കോടതിയിൽ വ്യക്തമാക്കിയത്.
പോലീസിനോട് പറഞ്ഞതാണ് ശരിയായ മൊഴി. പ്രതികളെ പേടിച്ചാണ് പിന്നീട് മാറ്റിപ്പറഞ്ഞത്. മധുവിനെപ്പോലെ ഒരാളെ പിടിച്ചു വരുന്നത് കണ്ടു. അകമലയിൽ വെച്ച് മധുവിനെ കണ്ടു. ഈ വിവരം രണ്ടാം പ്രതിയോട് പറഞ്ഞുവെന്നുമായിരുന്നു കക്കി നേരത്തെ നൽകിയിരുന്ന മൊഴി.
പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുൻപ് ദൃക്സാക്ഷികളായ സാക്ഷികളെ വിസ്തരിച്ചശേഷം മാത്രമേ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി പ്രസ്താവിക്കാവൂവെന്നും കോടതിയിൽ പ്രോസിക്യൂഷൻ വ്യാപിച്ചിരുന്നു.

