ന്യൂഡൽഹി: മന്ത്രിമാരെ പിൻവലിക്കാൻ ഗവർണർക്ക് ഭരണഘടനപരമായി അധികാരമില്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നു എന്നതിന് തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു.
അതുകൊണ്ട് അത്തരത്തിൽ ഒരു ആരോപണം ഉന്നയിക്കുന്നില്ല. ഗവർണറെ നിയമിച്ചത് ആർഎസ്എസ് സർക്കാരാണ് എന്നത് ശരിയാണ്.
ഗവർണർ ഉന്നയിച്ച് വിഷയങ്ങളിൽ ന്യായമുണ്ട്. എന്നാൽ, ഉന്നയിച്ച വിമർശനങ്ങളിൽ ഗവർണർ തുടർ നടപടികൾ സ്വീകരിക്കാറില്ല എന്ന് സുധാകരൻ കുറ്റപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

