കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം: സംസ്ഥാന ദാരിദ്ര നിർമാർജ്ജന മിഷനിൽ (കുടുംബശ്രീ) ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികകളിൽ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാർ /അർധസർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ/പ്രോഗ്രാം ഓഫീസർ, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, ജില്ലാ അസി. മിഷൻ കോ-ഓർഡിനേറ്റർ, ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികകളിലാണ് നിയമനം. അപേക്ഷകൾ ഒക്ടോബർ 31നകം നൽകണം. വിശദവിവരങ്ങൾക്ക്: 0471-2554714, 2554715, 2554716.

അതേസമയം, ആലപ്പുഴ ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ Casual Production Assistant തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. 15 ഒഴിവുകളാണുള്ളത്. ഏതെങ്കിലും വിഷയത്തിലുള്ള സർവകലാശാല ബിരുദം, റേഡിയോ പരിപാടികൾ തയ്യാറാക്കുന്നതിലുള്ള പരിജ്ഞാനം, അവതരിപ്പിക്കാനുള്ള കഴിവ് തുടങ്ങിയവ ഉണ്ടായിരിക്കണം. (വാണി സർട്ടിഫിക്കറ്റുള്ളവർക്ക് മുൻഗണന) 41 വയസാണ് പ്രായപരിധി. അർഹരായവർക്ക് നിയമനുസൃത വയസിളവ് ലഭിക്കും. പ്രതിദിനം 1075 രൂപയാണ് വേതനം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നവംബർ 7ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.