സിനിമയില് നിന്ന് ഒന്നര വര്ഷത്തെ ഇടവേളയെടുക്കാനൊരുങ്ങി തെന്നിന്ത്യന് സൂപ്പര് താരം അജിത്. ലോക സഞ്ചാരത്തിനു വേണ്ടിയാണ് ഇടവേളയെടുക്കുന്നതെന്നാണ് റിപ്പോര്ട്ട്. ബൈക്ക് റൈഡിങില് താല്പര്യമുള്ള അജിത് സുഹൃത്തുക്കള്ക്കൊപ്പം ഏഴ് ഭൂഖണ്ഡങ്ങളിലും പര്യടനം നടത്താന് തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, എച്ച് വിനോദ് സംവിധാനം ചെയ്യുന്ന തുണിവ് ആണ് അജിത്തിന്റെ പുതിയ ചിത്രം. മഞ്ജു വാര്യര് നായികയായ ചിത്രം അടുത്ത വര്ഷം റിലീസ് ചെയ്യും. ലൈക പ്രൊഡക്ഷന്റെ നിര്മിച്ച് വിഘ്നേഷ് ശിവന് സംവിധാനം ചെയ്യുന്ന ചിത്രമാണ് അജിത്തിന്റെ അടുത്ത സിനിമ. ഇത് പൂര്ത്തിയാക്കിയ ശേഷം സിനിമയില് നിന്ന് വിട്ടു നില്ക്കാനാണ് തീരുമാനം.

