ഗുകേഷിന് മുന്നില്‍ കാള്‍സന്‍ വീണു

ചെന്നൈ: എയിം ചെസ് റാപ്പിഡ് ഓണ്‍ലൈന്‍ ടൂര്‍ണമെന്റിന്റെ ഒന്‍പതാം റൗണ്ടില്‍ ഇന്ത്യയുടെ കൗമാരതാരം ഡി.ഗുകേഷ് ലോകചാമ്ബ്യന്‍ മാഗ്‌നസ് കാള്‍സനെ തോല്‍പ്പിച്ചു. ഈ വിജയത്തോടെ 16 വയസും നാല് മാസവും 20 ദിവസവും പ്രായമുള്ള ഗുകേഷ്, കാള്‍സനെ തോല്‍പ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി.

ഇതോടെ ഇന്ത്യയുടെ ആര്‍ പ്രഗ്‌നാനന്ദയുടെ റെക്കോര്‍ഡാണ് ഗുകേഷ് മറികടന്നത്. ‘മാഗ്‌നസ് കാള്‍സനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞതില്‍ സന്തുഷ്ടനാണ്, പക്ഷേ മത്സരം പ്രതീക്ഷിച്ചത്ര മികച്ചതല്ലായിരുന്നു’- ഗുകേഷ് പറഞ്ഞു.

കാള്‍സനെതിരായ മത്സരത്തിന് മുമ്ബ് എന്തെങ്കിലും പ്രത്യേക തയ്യാറെടുപ്പുകള്‍ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന്, ഓരോ എതിരാളിക്കെതിരെയും എങ്ങനെ കളിക്കാമെന്ന് പരിശീലകന്‍ വിഷ്ണു പ്രസന്നയുമായി ചേര്‍ന്ന് താന്‍ ഒരു പ്രത്യേക തന്ത്രം തയ്യാറാക്കിയിട്ടുണ്ടെന്നും കാള്‍സണനെതിരെ അത് ഉണ്ടായിരുന്നുവെന്നും ഗുകേഷ് പറഞ്ഞു.