വിഴിഞ്ഞം സമരത്തിന് യുഡിഎഫ് പിന്തുണയുണ്ട്; വി ഡി സതീശൻ

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഴിഞ്ഞം സമരത്തിന് യുഡിഎഫ് പിന്തുണയുണ്ടെന്ന് അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിക്ക് അദാനിയെ പേടിയാണോയെന്ന് സതീശൻ ചോദിക്കുന്നു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണം. തുറമുഖ നിർമ്മാണം കാരണം തീരശോഷണം ഉണ്ടാകുന്നുണ്ട്. അത് പരിഹരിക്കാൻ പ്രത്യേക പദ്ധതി വേണം. സർക്കാർ സംസാരിക്കില്ല എന്ന നിലപാടാണ് പ്രശ്‌നം. മുഖ്യമന്ത്രിക്ക് സംസാരിച്ചാലെന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, സർക്കാർ ഇടപെടൽ വൈകുന്നതോടെ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളുടെ സമരം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പലയിടങ്ങളിലായി ഉപരോധ സമരം സംഘടിപ്പിച്ചിരുന്നു.