ഉപയോഗശൂന്യമായ പാർട്ട്സുകൾ ആക്രി വിലക്ക് വിറ്റു; ഇന്ത്യൻ റെയിൽവേ നേടിയത് 2500 കോടിയിലേറെ രൂപ

ന്യൂഡൽഹി: ഉപയോഗശൂന്യമായ പാർട്ട്സുകൾ ആക്രി വിലക്ക് വിറ്റ് നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യത്തെ ആറു മാസം കൊണ്ട് ഇന്ത്യൻ റെയിൽവേ നേടിയത് 2500 കോടിയിലേറെ രൂപ. ആക്രി വിൽപ്പന വരുമാനത്തിലൂടെ മുൻ വർഷത്തെ അപേക്ഷിച്ച് 28 ശതമാനം വർദ്ധനവ് ഇന്ത്യൻ റെയിൽവേ നേടിയതായാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.

1751 വാഗണുകൾ, 1421 കോച്ചുകൾ, 97 ലോക്കോകൾ തുടങ്ങിയവയെല്ലാമാണ് റെയിൽവേ ആക്രി വിൽപ്പന നടത്തിയത്. ആക്രി വിൽപ്പനയിലൂടെ നടപ്പ് സാമ്പത്തിക വർഷത്തിൽ 4400 കോടി രൂപ നേടണം എന്നതാണ് റെയിൽവേ ലക്ഷ്യമിടുന്നത്. 2021 – 22 സാമ്പത്തിക വർഷത്തിലെ ആദ്യത്തെ ആറു മാസത്തിൽ 2003 കോടി രൂപയായിരുന്നു റെയിൽവേയ്ക്ക് ആക്രി വിൽപ്പനയിലൂടെ ലഭിച്ച വരുമാനം.

2022 ഏപ്രിൽ ഒന്നുമുതൽ സെപ്തംബർ 30 വരെയുള്ള വിൽപ്പനയിലൂടെ 2587 കോടി രൂപയും ലഭിച്ചു. കഴിഞ്ഞ ഏതാനും നാളുകളായി റെയിൽവേയുടെ പ്രധാന വരുമാനങ്ങളിൽ ഒന്നാണ് ഇത്.