മുംബൈ: പാകിസ്ഥാനാണ് ഏഷ്യാകപ്പ് വേദിയെങ്കില് ഇന്ത്യ ടൂര്ണമെന്റ് കളിക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. മറ്റേതെങ്കിലും വേദിയിലാണെങ്കില് ഇന്ത്യ ടൂര്ണമെന്റില് പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 2023ലെ ഏഷ്യാകപ്പിന്റെ നിലവിലെ വേദി പാകിസ്ഥാനാണ്.
2022ലെ ഏഷ്യാകപ്പിന്റെ വേദിയായി നിശ്ചയിച്ചിരുന്നത് ശ്രീലങ്കയായിരുന്നെങ്കിലും സാമ്ബത്തിക പ്രതിസന്ധിയെ തുടര്ന്ന് യുഎഇയായിരുന്നു ടൂര്ണമെന്റിന് വേദിയായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘര്ഷങ്ങള് കാരണം ഇന്ത്യയും പാകിസ്ഥാനും ഏഷ്യാകപ്പിലും മറ്റ് അന്താരാഷ്ട്രമത്സരങ്ങളിലും മാത്രമാണ് കളിക്കാറുള്ളത്.
അതേസമയം, ഇന്ന് മുംബൈയില് ചേര്ന്ന ബിസിസിഐയുടെ ജനറല് ബോഡിയോഗം രണ്ടാമതും ബിസിസിഐയുടെ ജനറല് സെക്രട്ടറിയായി ജയ്ഷായെ തെരഞ്ഞെടുത്തു.

