മോഹന്ലാല് ആരാധകര് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോണ്സ്റ്റര്. പുലിമുരുകന്റെ വലിയ വിജയത്തിന് ശേഷം വൈശാഖ്-മോഹന്ലാല് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണിത്. ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്ത്തകര് ഇപ്പോള്. ഒക്ടോബര് 21-നാണ് സിനിമ തിയറ്ററുകളിലെത്തുന്നത്.
ലക്കി സിംഗ് എന്ന കഥാപാത്രമായാണ് ചിത്രത്തില് മോഹന്ലാല് എത്തുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ ഗെറ്റപ്പില് മോഹന്ലാല് എത്തുന്നത് ആരാധകരെ ആവേശത്തിലാക്കുന്നു. ഉദയ് കൃഷ്ണയാണ് മോണ്സ്റ്ററിന്റെ രചന. സിദ്ധിഖ്, മഞ്ജു ലക്ഷ്മി, ഹണി റോസ്, സുദേവ് നായര്, ഗണേഷ് കുമാര്, ലെന തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില് അണിനിരക്കുന്നത്.

