ആരോഗ്യസംരക്ഷണം; ഈ ഭക്ഷണസാധനങ്ങൾ ഒഴിവാക്കല്ലേ…

ആരോഗ്യസംരക്ഷണത്തിന് ഒഴിവാക്കാൻ പാടില്ലാത്ത ചില ഭക്ഷണസാധനങ്ങളുണ്ട്. ഇവ കഴിച്ചാൽ ശരീരം ആരോഗ്യത്തോടെയിരിക്കും. അത്തരത്തിലുള്ള ഭക്ഷണ സാധനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

പാൽ ആണ് ഇതിൽ പ്രധാനം. സമീകൃതാഹാരമെന്നാണ് പാൽ അറിയപ്പെടുന്നത്. ശരീര നിർമ്മിതിക്കാവശ്യമായ മാസ്യം, എല്ലുകളുടെ വളർച്ചക്കാവശ്യമായ ധാതുക്കൾ, ആരോഗ്യദായകമായ ജീവകങ്ങൾ, കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയ ഘടകങ്ങളും കലവറയാണ് പാൽ. അതിനാൽ ദിവസേന പാൽ കുടിക്കുന്നത് ശരീരത്തിന് ഏറെ പ്രയോജനപ്രദമാണ്.

വാഴപ്പഴമാണ് മറ്റൊരു പ്രധാനപ്പെട്ട ഭക്ഷ്യവസ്തു. രുചികരവും പോഷകമൂല്യം ഏറെയുള്ളയുമായ ഫലവർഗമാണ് പഴം. ഇത് കഴിക്കുന്നതിലൂടെ ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ ശരീരത്തിന് ലഭിക്കും.

ഗ്രീൻ ടീ പതിവാക്കുന്നതും ആരോഗ്യത്തിന് ഉത്തമമാണ്. ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പ്രമേഹം കുറയ്ക്കാൻ ഗ്രീൻടീ സഹായിക്കും. ഗ്രീൻ ടീ കുടിക്കുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയും. വിറ്റാമിൻ സി, മഗ്‌നീഷ്യം, അയൺ, ഫോളിക് ആസിഡ് തുടങ്ങിയവയും ഗ്രീൻ ടീയിൽ ധാരാളമായുണ്ട്.