തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിൽ തിരുവനന്തപുരം പൂജപ്പുരയിലെ ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഇംഗ്ലീഷ് ടീച്ചർ തസ്തികയിൽ നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. MA English, B.Ed, SET, NET എന്നിവയാണ് യോഗ്യത. തിരുവനന്തപുരം ജില്ലക്കാർക്കു മുൻഗണന. ഉയർന്ന പ്രായവരിധി 40 വയസ്. കാലാവധി 108 മണിക്കൂർ. ഓണറേറിയം 21,276 രൂപ.
ഉദ്യോഗാർഥികൾ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം ഒക്ടോബർ 22 രാവിലെ 10ന് പൂജപ്പുര സോഷ്യൽ ജസ്റ്റിസ് കോംപ്ലക്സിനുള്ളിലെ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0471-2343618.
അതേസമയം, സാമൂഹ്യനീതി വകുപ്പിൽ തിരുവനന്തപുരം പൂജപ്പുരയിലെ ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ സ്പെഷ്യൽ എജ്യൂക്കേഷൻ ടീച്ചർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഡിഗ്രി, സ്പെഷ്യൽ എജ്യൂക്കേഷനിൽ ബിരുദം/ ഡിപ്ലോമ എന്നിവയാണ് യോഗ്യത. തിരുവനന്തപുരം ജില്ലക്കാർക്കു മുൻഗണന. ഉയർന്ന പ്രായവരിധി 40 വയസ്. കാലാവധി ഒരു വർഷം. ഓണറേറിയം പ്രതിമാസം 17,520 രൂപ.
ഉദ്യോഗാർഥികൾ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 18 രാവിലെ 10ന് പൂജപ്പുര സോഷ്യൽ ജസ്റ്റിസ് കോംപ്ലക്സിനുള്ളിലെ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0471-2343618.

