‘ചെല്ലോ ഷോ’ യിലെ ബാലതാരം രാഹുല്‍ കോലി ഓര്‍മ്മയായി

ഈ വര്‍ഷത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായ ചെല്ലോ ഷോ എന്ന ഗുജറാത്തി ചിത്രം കാണാന്‍ കാത്തുനില്‍ക്കാതെ ചിത്രത്തിലെ ആറ് പ്രധാന ബാലതാരങ്ങളിലൊരാളെ അവതരിപ്പിച്ച ബാലതാരം രാഹുല്‍ കോലി യാത്രയായി. അര്‍ബുദ ബാധിതനായിരുന്നു. ഞായറാഴ്ച രാഹുലിന് തുടര്‍ച്ചയായി പനിയുണ്ടായിരുന്നു. മൂന്നുതവണ രക്തം ഛര്‍ദ്ദിക്കുകയും ചെയ്തു.

സംവിധായകന്‍ പാന്‍ നളിന്റെ കുട്ടിക്കാല ഓര്‍മ്മകളെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം ഒക്ടോബര്‍ 14ന് റിലീസ് ചെയ്യും. ഒമ്ബത് വയസുള്ള സമയ് എന്ന ബാലന്‍ സിനിമ സ്വപ്നം കാണുന്നതാണ് പ്രമേയം. മലയാളി താരം ടിയ സെബാസ്റ്റ്യന്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്‌കാര വിഭാഗത്തിലാണ് ചെല്ലോ ഷോ മത്സരിക്കുന്നത്.