കേരള സർവ്വകലാശാലയിൽ ജോലി ഒഴിവ്; വിശദ വിവരങ്ങൾ അറിയാം..

തിരുവനന്തപുരം: കേരള സർവകലാശാലയുടെ കാര്യവട്ടത്തുള്ള മനോന്മണിയം സുന്ദരനാർ ഇന്റർനാഷണൽ സെന്റർ ഫോർ ദ്രവീഡിയൻ കൾച്ചറൽ സ്റ്റഡീസിൽ (MSICDS) പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവ്. ഒറ്റ സീറ്റിലേക്കാണ് ഒഴിവ്. പ്രതിമാസ ശമ്പളം: 15,000 രൂപ.

യോഗ്യത: 55% മാർക്കോടെയുള്ള എം.എ. തമിഴ് (എസ്.സി/എസ്.ടി:50%), യോഗ്യരായ ഉദ്യോഗാർത്ഥികൾ 2022 ഒക്ടോബർ 14, രാവിലെ 11 മണിക്ക് മനോന്മണിയം സുന്ദരനാർ ഇന്റർനാഷണൽ സെന്റർ ഫോർ ദ്രവീഡിയൻ കൾച്ചറൽ സ്റ്റഡീസിൽ വച്ച് നടത്തുന്ന വാക്ക്-ഇൻ- ഇൻറർവ്യൂവിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് www.keralauniversity.ac.in/jobs സന്ദർശിക്കുക.