ഹൈദരാബാദ്: ഇന്ത്യയില് മുസ്ലീം ജനസംഖ്യ വര്ധിക്കുന്നില്ലെന്നും, മുസ്ലീങ്ങളാണ് കൂടുതല് ഗര്ഭനിരോധന ഉറ ഉപയോഗിക്കുന്നതെന്നും ഹൈദരാബാദ് എം. പി അസദുദ്ദീന് ഒവൈസി. ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് ആര്എസ്എസ് മേധാവി മോഹന് ഭഗവതിന്റെ പ്രസ്താവനയ്ക്ക് മറുപടി നല്കുകയായിരുന്നു അദ്ദേഹം.
‘മുസ്ലിം ജനസംഖ്യ വര്ധിക്കുന്നില്ല. പകരം കുറയുകയാണ്. മുസ്ലിങ്ങള്ക്കിടയിലും കുട്ടികള് തമ്മിലുള്ള ഇടവേള വര്ധിച്ചു വരുന്നുമുണ്ട്. ആരാണ് കൂടുതല് കോണ്ടം ഉപയോഗിക്കുന്നത്?, ഞങ്ങളാണ്. മോഹന് ഭഗവത് ഇതിനെ കുറിച്ച് സംസാരിക്കില്ല’- ഓള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല് മുസ്ലിമീന് അധ്യക്ഷനായ ഒവൈസി ഹൈദരാബാദില് പങ്കെടുത്ത ഒരു പരിപാടിയില് പറഞ്ഞു. ടോട്ടല് ഫെര്ട്ടിലിറ്റി റേറ്റില് ഏറ്റവും ഇടിവുണ്ടായിട്ടുള്ളത് മുസ്ലിം വിഭാഗത്തിനിടയിലാണെന്നും ദേശീയ കുടുംബാരോഗ്യ സര്വേ- 5 നെ ഉദ്ധരിച്ചുകൊണ്ട് ഒവൈസി വ്യക്തമാക്കി.
അതേസമയം, ഇന്ത്യയില് മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ അസമത്വം വര്ധിക്കുകയാണെന്നും ജനസംഖ്യാ നിയന്ത്രണത്തിന് നിയമം വേണമെന്നും വിജയദശമി ദിനത്തില് ആര്എസ്എസ് ആസ്ഥാനത്ത് നടന്ന പരിപാടിയില് മോഹന് ഭഗവത് പറഞ്ഞിരുന്നു.
#WATCH | On RSS chief Mohan Bhagwat's statement that there's a religious imbalance in India, AIMIM chief Asaduddin Owaisi says, "Don't fret, Muslim population is not increasing, it's rather falling… Who's using condoms the most? We are. Mohan Bhagwat won't speak on this." pic.twitter.com/kcaYLaNm7A
— ANI (@ANI) October 8, 2022

